കോഴിക്കോട്: ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ലോക ക്വിസിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും ഐ.ക്യൂ.എ കോഴിക്കോട് ചാപ്റ്ററും ചേർന്ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിൽ നിന്ന് 12 മുതൽ 52 വയസ് വരെയുള്ള 22 പേർ പങ്കാളികളായി. ലണ്ടൻ ആസ്ഥാനമായ ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ലോകമെമ്പാടും ലോക ക്വിസിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
കല, സംസ്കാരികം, മീഡിയ, ചരിത്രം, സാഹിത്യം, വിനോദം, സ്പോർട്സ്, ശാസ്ത്രം, ലോകം എന്നീ എട്ട് വിഷയങ്ങളിലായി 240 ചോദ്യങ്ങൾ ഉൾപ്പെടുത്തി എഴുത്തുപരീക്ഷയുടെ മാതൃകയിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ഇതിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനമാക്കിയാണ് ലോകചാമ്പ്യനെ കണ്ടെത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |