പത്തനംതിട്ട : ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവൽക്കരണ പോസ്റ്റർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി പ്രകാശനം ചെയ്തു.
ജില്ലാപ്രോഗ്രാം മാനേജർ ഡോ.എസ്.ശ്രീകുമാർ, ആർ.സി.എച്ച് ഓഫീസർ ഡോ.ആർ.സന്തോഷ് കുമാർ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ വി.ആർ ഷൈലാഭായി, ആർ.ദീപ എന്നിവർ പങ്കെടുത്തു. കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഒരു പാദമോ ഇരുപാദങ്ങളോ കാൽക്കുഴയിൽ നിന്ന് അകത്തോട്ട് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. പ്രാരംഭത്തിലേ ചികിത്സ നൽകിയാൽ ക്ലബ് ഫൂട്ട് പരിഹരിക്കാനാകും. അടൂർ ജനറൽ ആശുപത്രി , റാന്നി താലൂക്ക് ആശുപത്രി , തിരുവല്ല താലൂക്കാശുപത്രി എന്നിവിടങ്ങളിൽ എല്ലാ ബുധനാഴ്ചകളിലുമാണ് ക്ലബ് ഫൂട്ട് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. വിവരങ്ങൾക്ക് ഫോൺ : 9946661390, 9946107321.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |