ഹൈദരാബാദ്: ഹൈദരബാദ് പീഡനക്കേസ് പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ്.
കുറ്റകൃത്യത്തിനു ശേഷം പ്രതികൾ കാർ കഴുകി വൃത്തിയാക്കി. എന്നാൽ, കാറിൽ നിന്നും ചില സുപ്രധാന തെളിവുകൾ കണ്ടെത്താനായെന്ന് പൊലീസ് അറിയിച്ചു. കാറിൽ നിന്ന് കണ്ടെടുത്ത സ്രവം, മുടി, കമ്മലുകൾ, ചെരുപ്പ് എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഇതോടെ പ്രതികൾക്കെതിരെ തെളിവു നശിപ്പിച്ചതിന് ഐ.പി.സി സെക്ഷൻ 201 ചുമത്തി വേറെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |