പത്തനംതിട്ട: കവിയും വിവർത്തകനും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി.തമ്പി 9-ാമത് അനുസ്മരണവും പ്രഥമ പുരസ്കാര സമർപ്പണവും പത്തനംതിട്ട പ്രസ് ക്ലബിൽ നടന്നു. കെ.വി തമ്പി സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ.മധു ഇറവങ്കരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കവി പി.രാമന് പുരസ്കാരം സമ്മാനിച്ചു. തമ്പി മാഷിന്റെ കവിതകൾ കാലത്തിന്റെ അടയാളപ്പെടുത്തലുകൾക്ക് അതീതമാണെന്നും പുരാതന മനുഷ്യന്റെയും ആധുനിക മനുഷ്യന്റെയും ജീവിതവ്യഥകളുടെ മുദ്രിതമായ മൗനത്തെ ഉൾക്കൊള്ളുന്നുവെന്നും കൂടുതൽ ആഴത്തിൽ പഠന വിഷയമാക്കേണ്ടതാണെന്നും അവാർഡ് സ്വീകരിച്ച് പി.രാമൻ അഭിപ്രായപ്പെട്ടു.ചടങ്ങിൽ പ്രൊഫ.ആർ.സുഗതൻ, ഡോ.മാത്യു ഡാനിയൽ,ഡോ.മോൻസി വി.ജോൺ, ബാബു ജോൺ,ജോർജ് ജേക്കബ്, തോമസ് ഏബ്രഹാം,പി.സജീവ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |