ശബരിമല : പ്രതിഷ്ഠാദിന ചടങ്ങുകൾക്കായി ശബരിമല ക്ഷേത്രനട ഇന്നലെ തുറന്നു. വൈകിട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നട തുറന്ന് ദീപങ്ങൾ തെളിച്ചു. ഇന്നലെ പ്രത്യേക പൂജകളില്ലായിരുന്നു. പ്രതിഷ്ഠാദിനമായ ഇന്ന് പുലർച്ചെ 5 ന് നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും മഹാഗണപതി ഹോമവും നടക്കും. നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവയും ഉണ്ടാകും.രാത്രി 10ന് നട അടയ്ക്കും.മിഥുനമാസ പൂജകൾക്കായി 14 ന് വൈകിട്ട് നട തുറക്കും.19 ന് അടയ്ക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |