കോഴിക്കോട്: കാലിക്കറ്റ് പ്രസ്ക്ലബിന്റെ കഴിഞ്ഞ വർഷത്തെ തെരുവത്ത് രാമൻ, പി. ഉണ്ണികൃഷ്ണൻ, മുഷ്താഖ് അവാർഡുകൾക്ക് മാധ്യമപ്രവർത്തകരിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മലയാള ദിനപത്രങ്ങളിൽ/ചാനലുകളിൽ വന്ന റിപ്പോർട്ടുകളും ഫീച്ചറുകളുമാണ് അവാർഡിന് പരിഗണിക്കുക.
മുഷ്താഖ് സ്പോർട്സ് ഫോട്ടോഗ്രാഫി അവാർഡ് 2020 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള പത്രങ്ങളിൽ വന്ന ഫോട്ടോകൾക്കാണ്.
300 പിക്സൽ റിസൊല്യൂഷനിൽ അഞ്ച് എംബിയിൽ കൂടാതെ ഇമേജ് സൈസിൽ ഫോട്ടോകൾ അടിക്കുറിപ്പ് സഹിതം calicutpressclub@gmail.com എന്ന ഇ മെയിൽ ഐ.ഡിയിൽ അയയ്ക്കണം. ബയോഡാറ്റയും ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ ഡിജിറ്റൽ കോപ്പിയും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും ഇതോടൊപ്പം ഇമെയിൽ ചെയ്യണം.
റിപ്പോർട്ട് /മുഖപ്രസംഗം പേജ്, സി.ഡി. എന്നിവയുടെ ഒറിജിനലും മൂന്ന് പകർപ്പുകളും, ബയോഡാറ്റയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രവും സഹിതം അയയ്ക്കണം.
ഒരാൾ ഒരു അവാർഡിന് ഒരു എൻട്രി മാത്രമേ അയക്കാവൂ. എൻട്രികൾ 2022 ജൂൺ 25നകം സെക്രട്ടറി, കാലിക്കറ്റ് പ്രസ്ക്ലബ്, കോഴിക്കോട് 673001 എന്ന വിലാസത്തിൽ ലഭിക്കണം. കവറിന് പുറത്ത് ഏത് അവാർഡിനുള്ള എൻട്രിയാണെന്നും വ്യക്തമാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |