കാസർകോട് :ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ സംഘം തല ഉദ്ഘാടനം പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ തെക്കിൽ പറമ്പ ഗവൺമെന്റ് യു.പി സ്കൂളിൽ സംഘം പ്രസിഡന്റ് കെ മൊയ്തീൻ കുട്ടി ഹാജി മാവിൻ തൈ നട്ട് നിർവഹിച്ചു.സംഘം വൈസ് പ്രസിഡന്റ് ഹാരിസ് ബെണ്ടിച്ചാൽ അദ്ധ്യക്ഷത വഹിച്ചു. തെക്കിൽ പറമ്പ ഗവ: യു.പി സ്കൂൾ ഹെഡ് മാസ്റ്റർ എം.ഉണ്ണികൃഷ്ണൻ, സംഘം ഡയറക്ടർ മാരായ പി. ശ്രീധരൻ മുണ്ടോൾ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, രാഘവൻ വലിയവീട്, ടി.കമല , എ.വിജയലക്ഷ്മി , സംഘം സെക്രട്ടറി ഗിരികൃഷ്ണൻ കൂടാല എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |