തൊടുപുഴ. ന്യൂമാൻ കോളേജ് എൻ.സി.സിയുടെ നേതൃത്വത്തിൽ കോളേജ് സമൂഹം ഒരുമിച്ച് സംഘടിപ്പിക്കുന്ന ഷെയർ എ ബ്രെഡ് പദ്ധതി പുനരാരംഭിച്ചു. സമൂഹത്തിലെ അവശരും നിരാലംബരുമായ വ്യക്തികൾക്ക് ഭക്ഷണം എത്തിക്കുന്നതിനായി 2013 ൽ ആരംഭിച്ച സംരംഭം കൊവിഡ് മൂലം നിറുത്തലായിരുന്നു. കേഡറ്റുകളുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ഭക്ഷണപ്പൊതികൾ തൊടുപുഴ മൈലക്കൊമ്പിൽ പാർശ്വവൽക്കരിക്കപ്പെട്ട മാനസികരോഗികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ദിവ്യരക്ഷാലയത്തിൽ എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രമുഖമായ പ്രവർത്തനം. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. കേണൽ ലാൻസ് ഡി. റോഡ്രിഗസ് ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |