കോഴിക്കോട് : കോഴിക്കോട് പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിൽ സ്റ്റുഡൻസ് കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. 14ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു,
കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അധിക യോഗ്യത, മുൻപരിചയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |