കോന്നി : ഏലിയറയ്ക്കൽ ശബരി ബാലികാസദനത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം അവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു . ഏരിയ സെക്രട്ടറി പി.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണൻ ,ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ ,സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്. രാജേന്ദ്രൻ, തങ്കമണി നാണപ്പൻ, ഷീല വിജയൻ , ജില്ലാ വൈസ് പ്രസിഡന്റ് ഷിബു, കോന്നി ഏരിയ പ്രസിഡന്റ് വർഗീസ് ബേബി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |