കോന്നി : ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ജില്ലയിലെ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവരിൽ നിന്ന് വനമിത്ര പുരസ്കാരത്തിന് സംസ്ഥാന വനംവന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം പ്രവർത്തനങ്ങളുടെ ലഘു വിവരണവും ഫോട്ടോയും കോന്നി എലിയറയ്ക്കലുള്ള സോഷ്യൽ ഫോറസ്റ്റട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ഈ മാസം 30നകം സമർപ്പിക്കണം. ധനസഹായം ലഭിച്ചവർ അടുത്ത അഞ്ചുവർഷത്തേക്ക് പുരസ്കാരത്തിന് അപേക്ഷിക്കുവാൻ പാടില്ലെന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം ഓഫീസിൽ ലഭ്യമാണെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ഫോൺ : 8547603708, 8547603707, 0468 2243452.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |