നയൻതാരയ്ക്ക് പിന്നാലെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിൽ രണ്ടാം സ്ഥാനത്ത് പൂജ ഹെഗ്ഡെ. ജന ഗണ മന എന്ന വിജയ് ദേവര കൊണ്ട ചിത്രത്തിൽ അഞ്ചു കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. നയൻതാര വാങ്ങുന്ന പ്രതിഫലം 5 കോടി മുതൽ ഏഴുകോടി വരെയാണ്. പട്ടികയിൽ ഇതുവരെ രണ്ടാം സ്ഥാനത്ത് സാമന്ത ആയിരുന്നു. സാമന്തയെ പിന്നിലാക്കി ആണ് പൂജ ഹെഗ്ഡെ മുന്നേറുന്നത്. ജന ഗണ മനയിൽ ആക്ഷൻ രംഗത്ത് പൂജ പ്രത്യക്ഷപ്പെടുന്നുണ്ട്. 2010ൽ മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടം അണിഞ്ഞിട്ടുണ്ട് പൂജ .2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം മുഹമുദിയിലൂടെയാണ് മുംബയ്കാരിയായ പൂജ ഹെഗ്ഡെ വെള്ളിത്തിരയിൽ എത്തുന്നത്. വിജയ് ചിത്രം ബീസ്റ്റ് പൂജയെ തെന്നിന്ത്യയിലെ സൂപ്പർ നായികയാക്കി മാറ്റി. പ്രഭാസിന്റെ തെലുങ്ക് ചിത്രം രാധേശ്യാമിൽ നായികയായി അഭിനയിച്ച പൂജ ഹെഗ്ഡെ ബോളിവുഡിലും സജീവ സാന്നിദ്ധ്യമാണ്. 2016ൽ പുറത്തിറങ്ങിയ മോഹൻ ജാദാരോ ആണ് ആദ്യ ബോളിവുഡ് ചിത്രം. കന്നട അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പൂജ.അതേസമയം ജന ഗണ മനയുടെ ചിത്രീകരണം മുംബയിൽ പുരോഗമിക്കുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും പുരി ജഗന്നാഥ് നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |