SignIn
Kerala Kaumudi Online
Friday, 26 April 2024 8.53 AM IST

വിപണിയിൽ നിന്ന് ലഭിച്ചത് ഒരു കോടിയിലേറെ മാമ്പഴക്കാലം കഴിഞ്ഞാലും മധുരം മായില്ല കുറ്റ്യാട്ടൂരിന്

daily
കുറ്റിയാട്ടൂർ മാംഗോ ആൻഡ് പ്രൊഡൂസർ കമ്പനിയിൽ മാമ്പഴത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഒരുക്കുന്ന തൊഴിലാളി

മയ്യിൽ (കണ്ണൂർ ): സീസൺ കഴിഞ്ഞാലും മാമ്പഴത്തിന്റെ മാധൂര്യം കുറ്റ്യാട്ടൂരിലെ കൃഷിക്കാരുടെ നാവിൻതുമ്പിലുണ്ടാകും. 280 ലേറെ കർഷകരിൽ നിന്ന് ശേഖരിച്ച 20 ടൺ മാങ്ങയിൽ നിന്ന് ഒരു കോടിയലധികം രൂപയുടെ വിനിമയമാണ് കുറ്റിയാട്ടൂർ മാംഗോ ആൻഡ് പ്രൊഡൂസർ കമ്പനിയിലൂടെ നടന്നത്. മുൻ വർഷത്തിനേക്കാൾ നാലിരട്ടി വർദ്ധവാണ് മാമ്പഴ വിപണിയിൽ കുറ്റ്യാട്ടൂരിന് ലഭിച്ചത്. തൊഴിലാളികൾക്കും ഈ മാമ്പഴക്കാല നിരവധി തൊഴിൽ ദിനങ്ങൾ നൽകി മധുരം പകർന്നു .

മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനിയിൽ കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്രത്തിനു കീഴിൽ പരിശീലനം നേടിയ പന്ത്രണ്ടോളം സ്ത്രീകൾ നിർമ്മിക്കുന്ന കുറ്റിയാട്ടൂർ മാമ്പഴ ഉത്പന്നങ്ങൾ അടുത്ത മാമ്പഴക്കാലം വരെ ലഭിക്കും . സ്‌ക്വാഷ്, കൂൾ ഡ്രിങ്ക്സ്, ജാം , അച്ചാർ, മാങ്ങ കച്ച്, സ്‌ക്വാഷ്, പൾപ്പ് ,​പരമ്പരാഗത രീതിയിൽ വൈക്കോലും, കാഞ്ഞിരയിലയും വച്ച് പഴുപ്പിച്ച മാങ്ങ ,​ ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈ എന്നിവയും ഇവിടെ കിട്ടും.

ഭാവിയിൽ മാംഗോ സോഡ, മാവില കൊണ്ട് ചായപ്പൊടി തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. . കഴിഞ്ഞ മാമ്പഴക്കാലത്ത് ശേഖരിച്ച ഒരു ടണ്ണോളം വരുന്ന മാമ്പഴ പൾപ്പും കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. കർഷകരിൽ നിന്നും നേരിട്ട് മാങ്ങ ശേഖരിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. കണ്ണൂർ കളക്ടറേറ്റിന് മുന്നിലെ ഫാർമ്മേർസ് സ്ട്രീറ്റ് മാർക്കറ്റിൽ സ്ഥിരം സ്റ്റാൾ അനുവദിക്കുന്നതിന് കളക്ടർക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ് കമ്പനി .ഇതുവഴി കുറ്റിയാട്ടൂർ മാമ്പഴ രുചി എന്നും നേരിട്ട് ജനങ്ങളിലേക്കെത്തിക്കാനാണ് കമ്പനി ശ്രമം .

ഡൽഹിയിൽ കാണാം കുറ്റ്യാട്ടൂർ പെരുമ
ഡൽഹി അശോക ഹോട്ടലിൽ ജൂലായ് രണ്ടിന് ദേശീയ തലത്തിൽ ഭൗമ സൂചിക പദവി ലഭിച്ച പന്ത്രണ്ട് മാമ്പഴങ്ങളുടെ പ്രദർശനത്തിൽ കുറ്റ്യാട്ടൂർ മാമ്പഴവും ഉത്പന്നങ്ങളും പ്രദർശനത്തിനുണ്ട്. ഇതു വഴി കയറ്റുമതി ഉൾപ്പെടെയാണ് ലക്ഷ്യമിടുന്നത്. വിപുലമായി മൂല്യാധിഷ്ഠിത ഉൽപന്നങ്ങൾ വിപുലമായി നിർമ്മിക്കുന്നതിനു നിലവിലുള്ള കെട്ടിടത്തിൽ സംവിധാനങ്ങളില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ വ്യവസായികാടിസ്ഥാനത്തിൽ ഒട്ടേറെ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാകുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.അടിസ്ഥാന സൗകര്യത്തിന് ആവശ്യമായ ഡി.പി.ആർ തയാറാക്കി നൽകാൻ മന്ത്രി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാംഗോ പാർക്ക് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുവാനും തീരുമാനമുണ്ട്.

മാവ് കർഷകരുടെ വരുമാന വർധനവിനു വേണ്ടിയുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കർഷകരിൽ നിന്ന് മാങ്ങ നേരിട്ട് സംഭരിക്കുന്നു.വരും വർഷങ്ങളിൽ പ്രാദേശിക മാവ് കർഷക സമിതികളുടെ സഹകരണത്തോടെ വികേന്ദ്രീകൃതമായി തന്നെ മാങ്ങയുടെ വിളവെടുപ്പ് ,ക്ലീനിംഗ്, ഗ്രേഡിംഗ് പാർക്കിംഗ് തുടങ്ങിയ നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. '

പി.ഒ . പ്രഭാകരൻ,​ചെയർമാൻ,​കുറ്റ്യാട്ടൂർ മാംഗോ പ്രൊഡൂസർ കമ്പനി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.