SignIn
Kerala Kaumudi Online
Saturday, 27 April 2024 12.39 AM IST

യുക്രെയിനിലെ കെമിക്കൽ പ്ളാന്റിന് നേരെ റഷ്യയുടെ ഷെല്ലാക്രമണം, ടൺ കണക്കിന് എണ്ണ ചോർന്നു, വൻ തീപിടിത്തം

russia-war

കീവ് : കിഴക്കൻ യുക്രെയിനിൽ, ലുഹാൻസ്‌കിലെ സെവെറോഡൊണെസ്ക് നഗരത്തിലെ അസോട്ട് കെമിക്കൽ പ്ലാന്റിന് നേരെ റഷ്യൻ ഷെല്ലാക്രമണം. ഷെല്ലാക്രമണത്തിന് പിന്നാലെ ടൺ കണക്കിന് എണ്ണച്ചോർച്ചയുണ്ടായത് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്ലാന്റിലും സമീപ പ്രദേശത്തുമുള്ള ഭൂഗർഭ ഷെൽട്ടറുകളിൽ 800 ഓളം സിവിലിയൻമാർ അഭയം തേടിയിട്ടുണ്ടെന്നാണ് മേയർ നൽകുന്ന വിവരം.

പ്ലാന്റും പ്രദേശവും ഇപ്പോഴും യുക്രെയിൻ സൈനികരുടെ നിയന്ത്രണത്തിലാണ്. അതേസമയം, റഷ്യൻ സേനയും വിമത പോരാളികളും കെമിക്കൽ പ്ലാന്റിനെ ആക്രമിക്കാൻ പദ്ധതിയിട്ടില്ലെന്ന് ലുഹാൻസ്‌കിലെ വിമത നേതാക്കൾ പറയുന്നു. യുക്രെയിന് വേണ്ടി പോരാടാനെത്തിയ ബ്രിട്ടീഷ് പൗരനായ ജോർദ്ദാൻ ഗാറ്റ്‌ലീ എന്ന മുൻ സൈനികൻ സെവെറോഡൊണെസ്‌കിൽ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മരിയുപോളിൽ റഷ്യ നടത്തിയ ആക്രമണങ്ങൾക്ക് സമാനമായ സംഭവവികാസങ്ങളാണ് ഇപ്പോൾ സെവെറോഡൊണെസ്കിലും നടക്കുന്നത്.

മരിയുപോളിൽ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ യുക്രെയിൻ സൈന്യം ചെറുത്തുനിൽപ്പ് നടത്തിയെങ്കിൽ സെവെറോഡൊണെസ്കിൽ അത് അസോട്ട് കെമിക്കൽ പ്ലാന്റിലാണ്. മരിയുപോൾ നിയന്ത്രണത്തിലാക്കിയ റഷ്യ വൈകാതെ സെവെറോഡൊണെസ്കിനെയും പിടിച്ചെടുത്തേക്കുമെന്നാണ് വിലയിരുത്തൽ.

അതേ സമയം, ടെർനോപിൽ മേഖലയിൽ യു.എസും യൂറോപ്യൻ രാജ്യങ്ങളും യുക്രെയിന് നൽകിയ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഡിപ്പോ തങ്ങളുടെ കാലിബർ ക്രൂസ് മിസൈലുകൾ തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 32,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അവകാശപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, EUROPE, EUROPE NEWS, RUSSIA, UKRAINE, WAR, FIRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.