സുൽത്താൻ ബത്തേരി: സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോലമേഖലയാക്കി മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ വയനാട് ജില്ലാ ഹർത്തലിന് സുൽത്താൻ ബത്തേരി താലൂക്കിൽ ഭാഗിക പ്രതികരണം . ഓഫീസുകളും കടകമ്പോളങ്ങളുമെല്ലാം അടഞ്ഞുകിടക്കുന്ന പതിവ് ഞായറാഴ്ചയുടെ പ്രതീതി തന്നെയായിരുന്നു ഇന്നലെയും. .കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും ലോക്കൽ സർവീസുകൾ മാത്രം നിരത്തിലിറങ്ങിയില്ല .അതേസമയം അന്തർ സംസ്ഥാന സർവീസും അന്തർ ജില്ലാ സർവീസുകളുമുണ്ടായി.
ഒട്ടോ-ടാക്സികൾ സർവീസ് നടത്തിയില്ല. ആളുകൾ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചതോടെ പതിവിലും കൂടുതൽ വാഹനങ്ങൾ ഇന്നലെ നിരത്തിലിറങ്ങി. ഹർത്താലാണെന്ന് അറിയാതെ എത്തിപ്പെട്ട ചില ടാക്സികളും ഗുഡ്സുകളും ഹർത്താലനുകൂലികൾ തടഞ്ഞെങ്കിലും സമരത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി വാഹനങ്ങൾ സമരക്കാർ തന്നെ കടത്തിവിടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |