കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ഒന്നാം കണ്ണൂർ മൺസൂൺ മാരത്തോണിൽ ഹാഫ് മാരത്തോൺ വിഭാഗത്തിൽ മഹാരാഷ്ട്രയിലെ രാമേശ്വർ മുഞ്ഞൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ദേവരാജ് കാസർകോടിനും മൂന്നാം സ്ഥാനം ഷിബിൻ ചന്ദ്ര മലപ്പുറത്തിനുമാണ്.
വനിതകളുടെ ഹാഫ് മാരത്തോൺ വിഭാഗത്തിൽ റീബ അന്ന ജോർജ് (തിരുവല്ല) ഒന്നാം സ്ഥാനവും സുപ്രിയ (പാലക്കാട്) രണ്ടാം സ്ഥാനവും, ലിൻസി ജോസ് (കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊലീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം മരിയ ജോസ് (കണ്ണൂർ സിറ്റി പൊലിസ്), രണ്ടാം സ്ഥാനം പ്രജുൻ (ആർ.ആർ.എഫ് മലപ്പുറം), മൂന്നാം സ്ഥാനം പ്രകാശൻ (കണ്ണൂർ സിറ്റി പൊലീസ്) എന്നിവർ കരസ്ഥമാക്കി. മന്ത്രി എം.വി ഗോവിന്ദൻ മത്സര വിജയികൾക്കുള്ള മെഡലുകളും കാഷ് പ്രൈസുകളും സമ്മാനിച്ചു. രാമചന്ദ്രൻകടന്നപ്പള്ളി എം.എൽ.എ, നോർത്ത് സോൺ ഐ.ജി അശോക് യാദവ്, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായർ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, കളക്ടർ എസ്. ചന്ദ്രശേഖർ, തലശ്ശേരി സബ് കളക്ടർ അനുകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |