കൊല്ലം: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുവാക്കളെ പ്രബുദ്ധരാക്കിയതിന് സംസ്ഥാന മദ്യവർജ്ജന സമിതി ഏർപ്പെടുത്തിയ 2022ലെ ഐക്കൺ പുരസ്കാരം കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.എൽ. വിജിലാൽ അർഹനായി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ 26ന് തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ 10,001 രൂപയും ഫലകവും വിജിലാലിന് സമ്മാനിക്കും. പന്ന്യൻ രവീന്ദ്രൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, എം.എസ്. ഫൈസൽ ഖാൻ, ജോൺസൺ എടയാറന്മുള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |