ചങ്ങനാശേരി . ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ ജില്ലാ സമ്മേളനം 21 ന് ചങ്ങനാശേരി കോൺടൂർ റിസോർട്ടിൽ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും. ഫുഡ്സേഫ്റ്റി ഡെപ്യൂട്ടി കമ്മിഷണർ ജോക്കബ് തേമസ് ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ക്ലാസ് നയിക്കും. വൈകിട്ട് 5 ന് നടക്കുന്ന പൊതു സമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സജി ജേക്കബ് അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തും. പ്രിൻസ് ജോർജ്, സുനുകുമാർ, ടി കെ രാധാകൃഷ്ണൻ, ഏലിയാസ് സക്കറിയാസ്, ജോസ് ഫിലിപ്പ്, റെജി എബ്രഹാം, ആന്റണി കുന്നുംപുറം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |