പാലക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പും ഗവ. വിക്ടോറിയ കോളേജും സംയുക്തമായി 'സുരക്ഷിത ഭക്ഷണം റസ്റ്റോറന്റുകളിൽ' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഭക്ഷണം എങ്ങനെ സുരക്ഷിതമാക്കാം എന്ന് മോഡറേറ്ററായ ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ വി.കെ.പ്രദീപ് കുമാർ വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ. മായ സി.നായർ ഉദ്ഘാടനം ചെയ്തു. ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. കെ.അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ സി.എസ്.രാജേഷ്, ഫുഡ് സേഫ്റ്റി ഓഫീസർ ആർ.ഹേമ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |