കൊല്ലം: ആവശ്യപ്പെട്ട യാത്രക്കൂലി നൽകാൻ വിസമ്മതിച്ച യാത്രക്കാരനെ ജാക്കി ലിവർ കൊണ്ട് ആക്രമിച്ച ഓട്ടോ ഡ്രൈവറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ എം.ജി നഗർ 18, സുജിത്ത് ഭവനിൽ സൂരജാണ് (38) പിടിയിലായത്. അയത്തിൽ സ്വദേശി അനിരുദ്ധന് തലയ്ക്കും മുഖത്തും ഇടത് കൈയിലും ഇരുകാലുകൾക്കുമാണ് പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരവിപുരം പൊലീസ് എസ്.എച്ച്.ഒ വി.വി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയകുമാർ, സഹീർ എ.എസ്.ഐ ഷാജി തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |