ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 12,213 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 38.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 8,822 പേരിലായിരുന്നു രോഗം കണ്ടെത്തിയത്. പതിനൊന്ന് മരണങ്ങളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
നിലവിൽ രാജ്യത്ത് 58,215 സജീവ കേസുകളാണ് ഉള്ളത്. ഇത് ആകെ രോഗബാധിതരുടെ 0.13 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ 7,624 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,74,712 ആയി ഉയർന്നു.
കേരളത്തിൽ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 3,419 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തു. ടി പി ആർ നിരക്ക് 16.32 ആണ്. എറണാകുളം ജില്ലയിലാണ് കൊവിഡ് കേസുകൾ കൂടുതൽ. ജില്ലയിൽ 1072 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ് (604).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |