ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർദ്ധിക്കുമെന്നാണ് സൂചന. റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ക്രമാനുഗതമായി വർദ്ധിക്കുന്നതാണ് ഇന്ധന വില കൂടാൻ കാരണമായത്. ഡൽഹിയിൽ ഒരു കിലോ ലിറ്റർ വിമാന ഇന്ധനത്തിന് 1,41,232.87 രൂപയാണ്. കൊൽക്കത്തയിൽ- 1,46,322.23 രൂപ, മുംബയ്- 1,40,092.74 രൂപ, ചെന്നൈ- 1,46,215.85 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് അവസാനത്തോടെയാണ് രാജ്യത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചത്. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും മാസ്ക്, സാനിറ്റൈസർ, തുടങ്ങിയ പ്രതിരോധങ്ങൾ നിർബന്ധമാണ്. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാനങ്ങളിൽ മൂന്ന് സീറ്റുകൾ ഒഴിച്ചിടണമെന്നും നിർദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |