ബാലുശ്ശേരി :നാളീകേര കർഷകരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് ഓരോ ഗ്രാമപഞ്ചായത്തിലും പച്ചത്തേങ്ങ , കൊപ്ര സംഭരണ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് എൻ.സി.പി. ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗീകരിച്ച പ്രമേയം സർക്കാറിനോടാവശ്യപ്പെട്ടു. എൻ.സി.പി.ബ്ലോക്ക് പ്രസിഡന്റ് പി.വി.ഭാസ്ക്കരൻ കിടാവ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന നിർവാഹക സമിതി അംഗം പി.സുധാകരൻ , സംസ്ഥാന സമിതി അംഗങ്ങളായ ടി.മുഹമ്മദ് , സി.പ്രഭ, എൻ.വൈ.സി.ജനറൽ സെക്രട്ടറി സതീഷ് കോക്കല്ലൂർ, കോട്ടൂർ ജലീൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |