പത്തനംതിട്ട : കോന്നി എസ്.എ.എസ് എസ്.എൻ.ഡി.പിയോഗം കോളേജിന് നാക് അക്രഡിറ്റേഷൻ എ ഗ്രേഡ് ലഭിച്ചു. യോഗത്തിന്റെ നേതൃത്വത്തിൽ 1995 ൽ സ്ഥാപിച്ച കോളേജ് 27 വർഷങ്ങൾ പൂർത്തിയാകുമ്പോഴാണ് എ ഗ്രേഡ് ലഭിച്ചത്. കോളേജിന്റെ മാനേജർ യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്.
കോളേജ് മാനേജ്മെന്റ് കമ്മിറ്റി ഡി.അനിൽ കുമാർ , കെ.പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. എസ്.എ.എസ് എസ്.എൻ.ഡി.പിയോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി.സുദർശനൻ ഭരണ നിയന്ത്രണവിഭാഗവും എസ്.എൻ ട്രസ്റ്റ് കോളേജുകളിലെ റിസേർച്ച് ഓഫീസർ ഡോ.രവീന്ദ്രൻ അക്രഡിറ്റേഷൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.ബി.എസ്. കിഷോർകുമാർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.എ.സോന എന്നിവരാണ് നേതൃത്വം.
9,10 തീയതികളിൽ കോളേജിൽ നടന്ന നാക് വിസിറ്റിൽ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കിയ ശേഷമാണ് ഗ്രേഡ് പ്രഖ്യാപിച്ചത്. ബി.ബി.എ, ബി.സി.എ, ബി.കോം എന്നിങ്ങനെ മൂന്ന് കോഴ്സുകളുമായി തുടങ്ങിയ കോളേജിൽ ഇന്ന് ബി.എസ് സി മാത്സ് അടക്കം നാല് ഡിഗ്രി കോഴ്സുകളും എം.കോം, എം.എസ് സി ഫിസിക്സ്, എം.എസ് സി ബയോടെക്നോളജി, എം.എസ് സി കമ്പ്യൂട്ടർ സയൻസ്, എം.എസ് സി ജിയോളജി തുടങ്ങിയ പി.ജി കോഴ്സുകളുമാണുള്ളത്. 2018 മുതൽ തുടർച്ചയായി എം.ജി യൂണിവേഴ്സ്റ്റിയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്, കേരളത്തിലെ മികച്ച എൻ.എസ്.എസ് യൂണിറ്റ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡുകൾ ലഭിക്കുന്നുണ്ട്.
കോളേജിൽ രണ്ട് കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം പുതിയതായി റിസേർച്ച് സെന്റർ, ഓഡിറ്റോറിയം കം ഇന്റോർ സ്റ്റേഡിയം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, റിസേർച്ച് ലാബ്സ് തുടങ്ങിയവയ്ക്കുള്ള നടപടികൾ തുടരുന്നു. വാർത്താസമ്മേളനത്തിൽ കോളേജ് മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ കെ.പദ്മകുമാർ, ഡി.അനിൽകുമാർ, പ്രിൻസിപ്പൽ ഡോ.ബി.എസ്.കിഷോർ കുമാർ, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.എ.സോന, നാക് കോർഡിനേറ്റർ എസ്.സത്യനാരായൺ, ഓഫീസ് സൂപ്രണ്ട് കെ.എൽ.ബിന്ദു എന്നിവർ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് അവസരങ്ങളേറെ
എൻഡോവ്മെന്റ്സ്, ഡബ്യൂ.ഡബ്യൂ.എസ്, ആസാപ് , ഓപ്പൺകോഴ്സ്, സെമിനാറുകൾ , സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം , പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി റമഡിയൽ കോച്ചിംഗ്, ട്യൂട്ടോറിയൽ, ബ്രിഡ്ജ് കോഴ്സ്, മെന്ററിംഗ് പ്രോഗ്രാം, പിയർടീച്ചിംഗ്, കോഴ്സ്സീലിംഗ്, ഗ്രൂപ്പ് അസൈൻമെന്റ്, സോഷ്യൽ പ്രോജക്ട്സ്, ലാബ് മാനുവൽ എന്നിവ നടപ്പാക്കിയിട്ടുണ്ട്. വിനോദയാത്രകളും ഇൻഡസ്ട്രീയൽ വിസിറ്റും കോളേജ് സംഘടിപ്പിക്കാറുണ്ട്. ഗവേഷണ അഭിരുചി വളർത്താൻ സർവേ ഫീൽഡ് സ്റ്റഡി, ഗ്രൂപ്പ് പ്രവർത്തനങ്ങൾ സംരംഭകരാകാനുള്ള മാർഗനിർദേശം നൽകാൻ സ്റ്റാർട്ടപ്പ് സെന്റർ, ഇന്നോവേറ്റീവ് പ്രോഗ്രാംസ് തുടങ്ങിയവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |