പെരുമ്പടപ്പ്: പത്താംക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച 53 കാരൻ പൊലീസ് പിടിയിൽ. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സനാണ് (53) പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. ട്യൂഷന് നടന്ന് പോയിരുന്ന വിദ്യാർത്ഥിയെ ട്യൂഷൻ കേന്ദ്രത്തിനടുത്ത് ഇറക്കിത്തരാമെന്ന് പറഞ്ഞു കാറിൽ കയറ്റുകയായിരുന്നു. തുടർന്നാണ് വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയത്. പോക്സോ കേസെടുത്ത പൊലീസ് പ്രതി ഹസ്സനെ മാറഞ്ചേരിയിൽ വെച്ചാണ് പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |