കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകൾ നടപ്പാക്കുന്ന പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും മാർഗരേഖ ഉൾപ്പെടുന്ന വാർഷിക കലണ്ടർ 'പ്രദീപിക' ചീഫ് സെക്രട്ടറി വി.പി. ജോയ് പ്രകാശിപ്പിച്ചു.
കാക്കനാട് നടന്ന ചടങ്ങിൽ നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ, സി.സി.എസ്.കെ പ്രസിഡന്റ് ഇ. രാമൻകുട്ടി വാര്യർ, ജനറൽ സെക്രട്ടറി സുചിത്ര ഷൈജിന്ത്, ഫാ. മാത്യു കരീത്തറ എന്നിവർ പ്രസംഗിച്ചു. ജൂൺ ആദ്യവാരം കേന്ദ്ര സിലബസ് സ്കൂളുകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാലയങ്ങൾ നടപ്പാക്കുന്ന പദ്ധതികൾ സി.ബി.എസ്.ഇ സിലബസ് സ്കൂളുകളും നടപ്പാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾ മാർഗരേഖ തയ്യാറാക്കിയത്. ലഹരി വിരുദ്ധ പ്രവർത്തനം, ദുരന്ത നിവാരണം, പ്രകൃതി സംരക്ഷണം, ഊർജ്ജ സംരക്ഷണം, സൈബർ സുരക്ഷ തുടങ്ങിയ പദ്ധതികൾ സർക്കാരിന്റെ സഹകരണത്തോടെ സി.ബി.എസ്.ഇ സ്കൂളുകളിലും നടപ്പാക്കും.
P
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |