SignIn
Kerala Kaumudi Online
Saturday, 27 April 2024 12.09 AM IST

കാബൂളിലെ ഗുരുദ്വാരയിൽ സ്ഫോടനം: രണ്ട് മരണം; ആശങ്ക അറിയിച്ച് ഇന്ത്യ

kabul

കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാബൂളിൽ ഇരട്ട സ്ഫോടനം. ഗുരുദ്വാരയ്ക്ക് നേരെ നടന്ന സ്ഫോടനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നിൽ ഐസിസ് ആണെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ഗുരുദ്വാരയ്‌ക്ക് സമീപത്ത് നിന്നും രാവിലെ മുതൽ നിരവധി തവണ വെടിയൊച്ചകൾ കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ട്. മേഖലയിൽ ഭീകരരും താലിബാൻ പൊലീസും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. ജനവാസ മേഖലയായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത.

സ്ഫോടനം നടക്കുമ്പോൾ നിരവധി സിഖ് വിശ്വാസികൾ ഗുരുദ്വാരയിലുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിശദാംശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KABUL, TALIBAN, AFGANISTAN, GURUDWARA, FIRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.