വൈക്കം. ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4 ന് പി.എൻ.പണിക്കർ അനുസ്മരണവും കൈരളി ഗ്രന്ഥശാലയുടെ രക്ഷാധികാരിയായിരുന്ന പാലാ നാരായണൻ നായർ അനുസ്മരണവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ബിജു ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് സി.ടി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഡോ.എം.എസ്. അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. മെമ്പർമാരായ സിനി ഷാജി, കെ.ടി.ജോസഫ് ,സി.ഡി.എസ് ചെയർ പേഴ്സൺ ആഷാ അഭിഷേക്, ലൈബ്രറി പഞ്ചായത്ത് നേതൃസമിതി കൺവീനർ അഡ്വ.രമണൻ കടമ്പറ, കാവ്യ കനകാംബരൻ, ലളിത ശശീന്ദ്രൻ, അനീഷ് ചന്ദ്രൻ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |