SignIn
Kerala Kaumudi Online
Friday, 26 April 2024 4.28 PM IST

പൊലീസിനെതിരെ നടപടി വേണം:അഡ്വ: മാർട്ടിൻ ജോർജ്

martin

പയ്യന്നൂർ: പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ പൊലീസ് നടത്തിയത് ഭീകര മർദ്ദനമാണെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. പരിക്കേറ്റ യൂത്ത് കോൺഗ്രസ്സ് - കെ.എസ്.യു പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ പ്രവർത്തകരെ വനിതാ പൊലീസില്ലാതെ പിടിച്ചു വലിച്ച് ക്രൂരമായി മർദ്ദിച്ച പുരുഷ പോലീസുകാർക്കെതിരെ നടപടി എടുക്കാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗാന്ധി പ്രതിമയുടെ തലയറുത്ത പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പയ്യന്നൂരിലെ പോലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിനൽകി.

മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള എന്നിവരും പരിക്കേറ്റവരെ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.