കൊല്ലം: ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്ത് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ എഴുത്തുപരീക്ഷ അടിയന്തരമായി നടത്തി നടപടികൾ പൂർത്തീകരിച്ച് നിയമനം നടത്തണമെന്നും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി തുലാസിലാക്കി നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതി നിറുത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് ഇ - മെയിൽ നിവേദനം നൽകി. 2021 ഫെബ്രുവരി 25 മുതൽ മാർച്ച് 6 വരെ നടത്തിയ കായികക്ഷമത പരീക്ഷയിലും മെഡിക്കൽ ഫിറ്റ്നസിലും യോഗ്യത നേടിയ ഉദ്യോഗാർത്ഥികളാണ് കൊവിഡിനെ തുടർന്ന് പലതവണ മാറ്റിവച്ച എഴുത്തു പരീക്ഷയ്ക്കായി കാത്തിരിക്കുന്നതെന്നും എം.പി. നിവേദനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |