തിരൂർ: പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരിങ്ങാവൂർ ചക്കാലക്കൽ വീട്ടിൽ അബ്ദുൽ സലാമിന് (50) 15 വർഷ കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. തിരൂർ പോക്സോ കോടതി ജഡ്ജി സി.ആർ ദിനേശാണ് ശിക്ഷ വിധിച്ചത്. കൽപകഞ്ചേരി പൊലീസ് 2019ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2019 ജനുവരി 8ന് ആശാരിപ്പാറ പാടത്തിനടുത്തെ പണി നടന്ന് കൊണ്ടിരിക്കുന്ന വീട്ടിൽ വച്ചായിരുന്നു പീഡനം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ആയിഷ ജമാൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |