കുറച്ച് നാളുകളായി തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും മറുപടിയുമായി നടൻ ബാല. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'യൂട്യൂബിൽ മോശം കമന്റിടുന്നവർ സ്വന്തം ഫോൺ നമ്പർ വയ്ക്കണം. അല്ലെങ്കിൽ അച്ഛനമ്മമാരുടെ പേരോ മറ്റോ വയ്ക്കണം. അഡ്രസ് എങ്കിലും വച്ചിട്ട് കമന്റ് ചെയ്യണം. തിരിച്ച് ഇത്തരക്കാരുടെ അമ്മയേയോ പെങ്ങളേയോ മോശമായി ഞാൻ പറഞ്ഞാലോ. വളരെ മോശമായിരിക്കും. പക്ഷേ ആ സംസ്‌കാരം എനിക്കില്ല. നിങ്ങൾ അത് നിർത്തണം. ഞങ്ങളെ ഇത്തരക്കാർ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
എലിസബത്ത് പ്രപ്പോസ് ചെയ്‌തപ്പോ ഞാൻ പറ്റൂലാ എന്നാണ് പറഞ്ഞത്. എന്നെപ്പോലൊരു മനുഷ്യനെ വിവാഹം കഴിക്കരുത്. നീ പൃഥ്വിരാജിനെ പോലെ ഒരു ബ്യൂട്ടിഫുൾ ആയൊരു ആളെ കല്യാണം കഴിക്കണം. ഞാൻ വേണ്ട എന്ന് പറഞ്ഞിരുന്നു. മോൺസനെ മാത്രമല്ല, പലരെയും ഞാൻ വിശ്വസിച്ചു. തോറ്റ് പോയിട്ടുണ്ട്. മോൺസനുമായി പെെസയുടെ ഡീലിംഗ് ഒന്നും ഇല്ലായിരുന്നു'- ബാല പറഞ്ഞു.
'എനിക്ക് ഇഷ്‌ടമായിരുന്നു. പുള്ളിക്ക് എന്നെ ഇഷ്ടമാണെന്ന് തോന്നിയിരുന്നു. പരിചയപ്പെട്ടിട്ട് എട്ട് മാസത്തിൽ കല്യാണം നടന്നു. പുള്ളീടെ ഡാൻസ് ആണ് ഇഷ്ടം'- എലിസബത്ത് പറഞ്ഞു.
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന 'ഷഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിലൂടെ ഒരിടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേയ്‌ക്ക് എത്തുകയാണ് ബാല. നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |