ന്യൂഡൽഹി: രാജ്യത്തെ ശുചീകരിക്കാനുള്ള ‘സ്വച്ഛ് ഭാരത്’ പദ്ധതിയോടുള്ള പ്രതിബദ്ധത തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ പ്രഗതി മൈതാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് ഇടനാഴി പദ്ധതി ഉദ്ഘാടനത്തിന് ശേഷം തുരങ്കപാത നടന്നു കാണവേ, വഴിയിൽ കിടക്കുന്ന ചപ്പുചവറുകൾ കൈയിലെടുത്ത് നീങ്ങുന്ന പ്രധാനമന്ത്രിയുടെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. റോഡിൽ കിടന്ന ഒഴിഞ്ഞ വെള്ളക്കുപ്പിയും മറ്റൊരു മാലിന്യക്കടലാസുമാണ് മോദി കൈകൊണ്ടു പെറുക്കിയെടുത്തത്. ഈ ചവറുകൾ കൈയിൽപ്പിടിച്ചു മോദി നടത്തം തുടരുന്നത് വീഡിയോയിൽ കാണാം. ബി.ജെ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ വിഡിയോ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |