മുണ്ടക്കയം: വില്ലേജ് ഒാഫീസില്‍ കയറി സംഘര്‍ഷമുണ്ടാക്കിയ വിവരാവകാശ പ്രവര്ത്തകന് റിമാന്‍ഡിലായി.
പുഞ്ചവയല്‍ ആമ്പടിപുരയില് രാമചന്ദ്രനായരെ (65) യാണ് കാഞ്ഞിരപ്പളളി കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം മുണ്ടക്കയം അമരാവതി വില്ലേജ് ഒാഫീസിലെത്തി ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണത്തിനു തടസ്സമുണ്ടാക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. വിവരാവകാശ സമിതിയുടെ ഭാരവാഹിയായ ഇയാൾ വിവിധ സര്‍ക്കാര്‍ ഒാഫീസുകളില്‍ വിവരാവകാശ രേഖകള്‍ ആവശ്യപ്പെടുകയും അതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കലും പതിവാണെന്ന് ഡിവൈ.എസ്.പി. ബാബുക്കുട്ടൻ അറിയിച്ചു. പാമ്പാടിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പണപിരിവു നടത്തിയെന്ന പരാതിയും ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ടന്നാണ് ഡിവൈ.എസ്.പി. പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |