കോട്ടയം. അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ച കേസിൽ പ്രതി റിമാൻഡിൽ. ഒഡിഷ ബരംപൂർ സ്വദേശി രാജേന്ദ്ര റെഡ്ഡിയെ (40) ആണ് റിമാൻഡ് ചെയ്തത്. ബരംപൂർ സ്വദേശി ശിശിർ (30) ആണ് മരിച്ചത്. ഞായറാഴ്ച നാഗഗമ്പടം ഗുഡ് ഷെഡ് റോഡിന് സമീപമായിരുന്നു സംഭവം. ഭാര്യയെയും മകളെയും ഉപദ്രവിച്ച വൈരാഗ്യത്തിൽ വാക്കുതർക്കത്തിനൊടുവിലാണ് രാജേന്ദ്ര റെഡ്ഡി ശിശിറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ ദിവസം ശിശിറിനൊപ്പം എത്തിയ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |