കണ്ണൂർ: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ, ജില്ലാ ലൈബ്രറി സെൻട്രൽ ലൈബ്രറി ഇ.എം.എസ് ചെയർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇ.എം.എസിന്റെ ലോകം സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 23ന് രാവിലെ പത്തിന് കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്ന സെമിനാറിൽ ഡോ.വി.ശിവദാസൻ എം.പി വികസനം കേരള മാതൃക എന്ന വിഷയം അവതരിപ്പിക്കും. മത നിരപേക്ഷ ഇന്ത്യ എന്ന വിഷയം മുൻ വിദ്യാഭ്യാസ മന്ത്റി പ്രൊഫ.സി.രവീന്ദ്രനാഥ് അവതരിപ്പിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി.കെ .വിജയൻ, ടി.പ്രകാശൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |