കോഴിക്കോട്: കല്ലായി റെയിൽവേ സ്റ്റേഷന് സമീപം കൊളംബോ ബേക്കറിയിൽ വൻ തീപിടിത്തം. 4 ലക്ഷം രൂപയുടെ നഷ്ടം. വേങ്ങയിൽ അൽഫദഹിൽ പി.ടി ഫക്രുദീന്റെ കടയ്ക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2.30നായിരുന്നു സംഭവം. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഷട്ടർ പൊളിച്ചാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഫ്രീസർ അടക്കമുള്ള സാധനങ്ങൾ കത്തി നശിച്ചു. സീനിയർ റെസ്ക്യൂ ഓഫീസർമാരായ ശിഹാബ്, പി.കെ.സജിൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എൻ.ബിനീഷ്, ശിവദാസൻ, രാഗിൻ, വി.കെ.അനൂപ്, പ്രജിത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |