കൊല്ലം: റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച് ബഹളം വയ്ക്കുകയും എ.എസ്.ഐ ശ്രീകുമാറിനെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തു. കുളത്തൂപ്പുഴ സ്വദേശി റോയിയാണ് (47) അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. മദ്യ ലഹരിയിൽ ബഹളം വച്ച റോയിയെ അനുനയിപ്പിക്കാൻ ശ്രമിച്ച എ.എസ്.ഐ ശ്രീകുമാറിനെ അസഭ്യം പറയുകയും നെഞ്ചത്ത് ഇടിച്ച ശേഷം ഇടത് കൈ പിടിച്ചു തിരിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എ.എസ്.ഐ ശ്രീകുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ റോയിയെ റിമാൻഡ് ചെയ്തു. ഇയാൾ വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |