ബൊഗോട്ട: മുൻ ഗറില്ല നേതാവ് ഗുസ്താവോ പെട്രോയെ (62) കൊളംബിയയുടെ 34-ാം പ്രസിഡന്റായി തിരഞ്ഞെടുത്തു. രാജ്യത്തെ ആദ്യ ഇടതുപക്ഷ പ്രസിഡന്റാണദ്ദേഹം. ആഗസ്റ്റ് 7ന് അധികാരമേൽക്കും. മൂന്നാം തവണയാണ് പെട്രോ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 47.26 ശതമാനം വോട്ട് നേടിയ എതിർ സ്ഥാനാർത്ഥി റൊഡോൾഫൊ ഹെർണാൺഡെസിനെ 50.48 ശതമാനം വോട്ട് നേടിയാണ് പെട്രോ പരാജയപ്പെടുത്തിയത്.
1985കളിൽ കൊളംബിയയിലെ രണ്ടാമത്തെ വലിയ ഗറില്ല സംഘടനയായിരുന്ന എം19 ലെ അംഗമായിരുന്നു പെട്രോ. ബൊഗോട്ടോയുടെ മുൻ മേയറായ പെട്രോ എം19ൽ അംഗമായിരിക്കെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഫ്രാൻസിയ മാർക്ക്വേസ് (40) ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രോ കൊളംബിയൻ വംശജയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |