SignIn
Kerala Kaumudi Online
Friday, 26 April 2024 7.48 AM IST

സ്ത്രീകൾക്ക് തടിയുള്ള പുരുഷന്മാരോട് താത്പര്യം തോന്നുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഇതിനുപിന്നിലെ അഞ്ച് കാരണങ്ങൾ ഇവയാണ്

love

എങ്ങനെയുള്ള പുരുഷന്മാരോടാണ് സ്ത്രീകൾക്ക് താത്പര്യം? ഈ ചോദ്യത്തിന് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉള്ളത്. മെലിഞ്ഞ് ഉയരം കൂടിയ പുരുഷന്മാരോടാണ് സ്ത്രീകൾക്ക് ആകർഷണം തോന്നാറ് എന്നാണ് പൊതുവെ പറയാറ്.

നിരവധി ശാസ്ത്രീയ കാരണങ്ങൾ (scientific reasons) മൂലം സ്ത്രീകൾ തടിച്ച പുരുഷന്മാരിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നാണ് ചില പഠനങ്ങളിൽ സൂചിപ്പിക്കുന്നത്. അമിതവണ്ണമല്ല ഉദ്ദേശിക്കുന്നത്. അമിതഭാരം ഉള്ളവർക്ക് ഉദ്ധാരണക്കുറവ്, ഹൃദ്രോഗം തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.


തടിയുള്ളവരോട് സ്ത്രീകൾക്ക് ആകർഷണം തോന്നാൻ പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഉള്ളതെന്നാണ് പഠനങ്ങളിൽ പറയുന്നത്. തടിയുള്ളവർ നന്നായി ചിരിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുമെന്നാണ് ചിലർ കരുതുന്നത്. തന്നെ തമാശ പറഞ്ഞ് ചിരിക്കുകയും, തന്റെ തമാശകൾ ആസ്വദിക്കുകയും ചെയ്യുന്നവരെ മിക്ക സ്ത്രീകൾക്കും ഇഷ്ടമാണ്.

തടിയെന്നാൽ പവർ ആണെന്ന് കരുതുന്നവരുമുണ്ട്. ഇങ്ങനെയുള്ള പുരുഷന്മാർ കരുത്തരും കിടക്കയിൽ കൂടുതൽ ഊർജസ്വലനായിരിക്കുമെന്നും സ്ത്രീകൾ കരുതുന്നു. "metro.co.uk" സ്ത്രീകളിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

വണ്ണമുള്ളവരെ വിശ്വസിക്കാമെന്ന ധാരണയുള്ളവരും ഏറെയുണ്ട്. തടിച്ചവരെ അപേക്ഷിച്ച് മെലിഞ്ഞിരിക്കുന്നവർ വഞ്ചിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്ന് നേരത്തെ മിസൗറി സർവകലാശാല നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു.

തടിയുള്ളവർക്കൊപ്പം നിൽക്കുമ്പോൾ തങ്ങൾക്ക് കൂടുതൽ ആകർഷകത്വമുള്ളതായി സ്ത്രീകൾക്ക് തോന്നുന്നുവെന്ന് ഒരു പഠനം കണ്ടെത്തിയിരുന്നു. തടിയുള്ളവ‌ർക്ക് ഏത് സാഹചര്യത്തെയും നേരിടാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശരീരത്തിൽ കൂടുതൽ കൊഴുപ്പുള്ളവർക്ക് താരതമ്യേന ഏത് സാഹചര്യത്തോടും കാലാവസ്ഥയോടും എളുപ്പത്തിൽ പൊരുത്തപ്പെടാനാകുമെന്ന് ബെയിലർ മെഡിക്കൽ കോളജ് പ്രൊഫസർ ഗാരാബഡ് എക്‌നോയൻ തന്റെ പ്രബന്ധത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAT MAN, LOVERS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.