തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർദ്ധന. ഇന്ന് 3886 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേർ രോഗബാധയെ തുടർന്ന് മരിച്ചു.
രാജ്യത്തും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. 12249 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 13 കൊവിഡ് മരണവും രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു.
സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളിൽ നാലുപേര്‍ വൈറസ് ബാധയെ തുടർന്ന് മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകളാണ് കൂടുതലായി റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായാണ് ഉയർന്നത്.
കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ അവലോകന യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയിൽ നാളെ ചേരുന്ന യോഗത്തിൽ വിദഗ്ദ്ധർ പങ്കെടുക്കും. രോഗ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി അവലോകന യോഗം വിളിച്ചത്.ഇതിനോടകം തന്നെ സംസ്ഥാനങ്ങളോട് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനം മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ ഉയരുന്നത് തടയാന്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുമതിയും നല്‍കി.