SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 AM IST

ശാരീരിക ബന്ധത്തിനിടെ ഇക്കാര്യം കൂടി ചെയ്‌ത് നോക്കൂ,​ ലൈംഗിക സംതൃപ്‌തി ഇരട്ടിക്കും

kk

പാട്ട് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടെന്ന് തോന്നുന്നില്ല. നല്ല സംഗീതത്തിന് മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും സ്വാധീനീക്കാൻ കഴിയും. സംഗീതത്തിന് പല അസുഖങ്ങളും മാറ്റാൻ കഴിയുമെന്ന പഠനങ്ങളും പുറത്തു വന്നിട്ടുണ്ട്. ലൈംഗികത മെച്ചപ്പെടുത്തുന്നതിനും സംഗീതം സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ഉച്ചത്തിലുള്ള സംഗീതത്തിന് ലൈംഗിക വികാരങ്ങളെ ഉണർത്താൻ കഴിയുമന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമായത്. ഓഡിയോ ഹാർഡ് വെയർ കമ്പനിയ്യാ സോണോസും ആപ്പിൾ മ്യൂസികും ചേർന്ന് 30000 പേരിൽ നടത്തിയ പഠനത്തിവാണ് കണ്ടെത്തൽ.

ഉച്ചത്തിൽ പാട്ടുവച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതായി പഠനത്തിൽ പറയുന്നു. 67 ശതമാനമായാണ് ഇത് വർദ്ധിച്ചത്. പാട്ടു കേൾക്കുന്നത് വഴി ഓക്സിടോസിൻ്റെ ഉത്‌പാദനം വ‍ർധിക്കുന്നത് മനുഷ്യരുടെ മാനസികോല്ലാസത്തിന് കാരണമാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

ടെസ്റ്റോസ്റ്റിറോൺ അളവ് കുറവുള്ള ഒരു മനുഷ്യനെ സഹായിക്കുന്നതിന് സംഗീതം ശ്രവിക്കുന്നത് ഫലപ്രദമാണ്. .സം​ഗീതം മാനസിക നില മെച്ചപ്പെടുത്താൻ സഹായിക്കുന്നതായും ​ഗവേഷകർ പറയുന്നു. സംഗീതം പങ്കാളിയുമായുള്ള വൈകാരികവും ലൈംഗികവുമായ സംതൃപ്തി വർദ്ധിപ്പിക്കും. സംഗീതത്തിന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വേദനയും ഉത്കണ്ഠയും കുറയ്ക്കാനും വൈകാരിക പ്രകടനത്തിനുള്ള അവസരങ്ങൾ സുഗമമാക്കാനും കഴിയുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, LIFESTYLE, HEALTH, SEXUAL HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.