കോട്ടയം. കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നഗരത്തിലെ തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്കായി വിവിധ തൊഴിൽ മേഖലകളിൽ നൈപുണ്യ പരിശീലനം നടക്കും. ഫീൽഡ് ടെക്നീഷ്യൻ അദർ ഹോം അപ്ലയൻസെസ്, ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷൻ, കൺസ്ട്രക്ഷൻ ഇലക്ട്രീഷ്യൻ എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. അപേക്ഷകർ പത്താംക്ലാസ് പൂർത്തിയായിരിക്കണം. പ്രായപരിധി 18നും 35നും ഇടയിൽ. പരിശീലനം സൗജന്യം. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പാക്കും. താൽപ്പര്യമുള്ളവർ 27നകം കോട്ടയം നഗരസഭയിലുള്ള എൻ.യു.എൽ.എം ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0481 25 61 00 2.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |