SignIn
Kerala Kaumudi Online
Friday, 26 April 2024 7.15 PM IST

മദ്യപാനികളെ മര്യാദരാമൻമാരാക്കാൻ സായിപ്പ് നിർമ്മിച്ച ഉത്പന്നം, മധുരങ്ങളുടെ നാടായ ഇന്ത്യയിൽ കാഡ്ബറി ക്ലച്ച് പിടിച്ചത് എങ്ങനെ എന്ന് അറിയാമോ ? 

chocolate-

ചോക്കളേറ്റ് എന്ന് കേട്ടാൽ മനസിൽ വരുന്ന രൂപം എന്താവും. തീർച്ചയായും ഭൂരിപക്ഷം പേരിലും അത് കാഡ്ബറി ഡയറി മിൽക്കിന്റേതാവും. അത്രയും ആഴത്തിലാണ് ഈ ബ്രാൻഡ് നമ്മുടെ മനസിൽ ആഴ്ന്ന് കിടക്കുന്നത്. കാഡ്ബറി ഡയറി മിൽക്ക് ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചോക്ലേറ്റാണ്. ഒരു പക്ഷേ ഇത്രയും പ്രായമുള്ള ബ്രാൻഡും വേറെ ഉണ്ടാവുകയില്ല. 1905 ൽ ആരംഭിച്ച കാഡ്ബറി ഡയറി മിൽക്ക് ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളുടെ ജനപ്രിയമായ ചോക്ലേറ്റ് ബ്രാൻഡാണ്. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് 1824 ലാണ് ഈ കമ്പനിയുടെ മാതൃ കമ്പനി പ്രവർത്തനം ആരംഭിച്ചത്.

ലക്ഷ്യമിട്ടത് മദ്യപാനികളെ

ചായ, കാപ്പി വ്യാപാരിയായ ജോൺ കാഡ്ബറി ചോക്കളേറ്റ് കമ്പനി സ്ഥാപിച്ചത് ഒരു പ്രത്യേക ഉദ്ദേശത്തോടെയായിരുന്നു. തന്റേത് കുട്ടികളെ മാത്രം ലക്ഷ്യമിടുന്ന കമ്പനിയാക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ മുതിർന്ന ആളുകളെ കൂടി ആകർഷിക്കുവാനായി മദ്യപാനം ഉപേക്ഷിക്കാൻ ചോക്ലേറ്റുകൾ സഹായിക്കുമെന്ന അവകാശവാദവുമായി അദ്ദേഹം പ്രചരണം ആരംഭിച്ചു. ഈ വാദം ശരിയും തെറ്റുമാണെന്ന അവകാശം വന്നുവെങ്കിലും മികച്ച മാർക്കറ്റിംഗിലൂടെ കാഡ്ബറീസ് ജനഹൃദയങ്ങളിലേക്ക് ചേക്കേറി.

ഇന്ത്യൻ ഹൃദയവും കവർന്നു


മധുരങ്ങളുടെ നാടാണ് ഇന്ത്യ. ഇവിടെ ചോക്കളേറ്റിന്, പ്രത്യേകിച്ച് വലിയ വില നൽകി എത്ര പേർ വാങ്ങും എന്ന ചോദ്യത്തെ മികച്ച് പരസ്യങ്ങളിലൂടെയാണ് കാഡ്ബറി നേരിട്ടത്. ഭക്ഷണത്തിന് ശേഷം, മധുരമുള്ള എന്തെങ്കിലും കഴിക്കാം ( 'ഖാനെ കേ ബാദ്, മീതേ മേ കുച്ച് മീതാ ഹോ ജയേ' ) എന്ന് ചോദിച്ചു കൊണ്ടുള്ള മാർക്കറ്റിംഗ് തന്ത്രം ഇവിടെ വിജയം കണ്ടു. പ്രത്യേകിച്ച് രാജ്യത്ത് ഇടത്തരം വീടുകളിലും റഫ്രിജറേറ്ററുകൾ സ്ഥാനം പിടിച്ച കാലമായിരുന്നു അത്. ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്നവരെ കാത്ത് കാഡ്ബറിയുടെ ചോക്ലേറ്റുകൾ റഫ്രിജറേറ്ററുകളിൽ നിലയുറപ്പിക്കുവാൻ തുടങ്ങിയതും കാഡ്ബറിയുടെ ചോക്ലേറ്റുകൾക്ക് സഹായമായി.

വീടിനുള്ളിൽ നിന്നും ഒരു സമ്മാന വസ്തുവായി തങ്ങളുടെ ഉത്പന്നം അവതരിപ്പിക്കുവാനുള്ള കാഡ്ബറിയുടെ ശ്രമങ്ങളും വിജയിച്ചു. സമ്മാനമായും മധുരപലഹാരമായും ഉത്സവ സമ്മാനമായും ഒക്കെ നിരവധി പരസ്യങ്ങൾ വന്നു, ചോക്കളേറ്റിന്റെ പൊതിയിൽ പോലും ഉത്സവ വേളകളിൽ മാറ്റം വരുത്തി അവതരിപ്പിച്ചു ജനഹൃദയങ്ങളിൽ ഇടം നേടി. കാഡ്ബറിയുടെ പരസ്യങ്ങൾ ശ്രദ്ധിച്ചാൽ എപ്പോഴും അതിലൊരു സന്ദേശം അവർ ഒളിപ്പിക്കാറുണ്ട്. തങ്ങളുടെ വഴിയേ ഉപഭോക്താവിനെ അവർ പോലും അറിയാതെ കൊണ്ടുവരാനും, ചിന്തിപ്പിക്കുവാനും ഈ പരസ്യങ്ങൾ കമ്പനിയെ സഹായിച്ചു. ഇടക്കാലത്ത് ഏറെ നെഗറ്റീവ് പബ്ലിസിറ്റിയും കാഡ്ബറിയുടെ ചോക്ലേറ്റുകൾക്കുണ്ടായി. എന്നാൽ ഈ വിവാദങ്ങളെ തങ്ങളുടെ നിർമ്മാണരീതി വിശദീകരിച്ചും, ഗുണമേൻമ ഉറപ്പിച്ചും നേരിടാൻ ഇവർക്കായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, CHOCOLATE, CADBURYS, ADVT STRATEGY, SWEET
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.