കോങ്ങാട്: പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ പൊതുകിണറുകളും ശുചീകരിക്കുന്ന ജലശുദ്ധി പരിപാടിക്ക് തുടക്കമായി. പഞ്ചായത്തുതല ഉദ്ഘാടനം മാരാർകുളം ഗവ. എൽ.പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിന്ദു നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സിസിമോൻ തോമസ്, സ്കൂൾ പ്രധാനദ്ധ്യാപിക കെ.എ.സുജാത, ജെ. എച്ച്. ഐമാരായ എം.പ്രസാദ്, ആർ.രമ്യ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ സ്കൂളുകളുടെയും കുടിവെള്ള സ്രോതസുകൾ ശുചീകരിച്ചു. ക്ലോറിൻ അനുപാതവും പരിശോധിച്ചു ഉറപ്പു വരുത്തി. മറ്റു പരിശോധനകൾക്കായി വരും ദിവസങ്ങളിൽ ജല സാമ്പിളുകൾ ശേഖരിക്കുന്നതിനും പഞ്ചായത്തിലെ പൊതുകിണറുകൾ ഉൾപ്പടെയുള്ള കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |