SignIn
Kerala Kaumudi Online
Monday, 05 October 2026 7.55 AM IST

എസ്.എഫ്.ഐ അഴിഞ്ഞാട്ടം നേതൃത്വത്തിന്റെ അറിവോടെ: ചെന്നിത്തല

chennithala

തിരുവനന്തപുരം: എസ്.എഫ്.ഐ അഴിഞ്ഞാട്ടം നേതൃത്വത്തിന്റെ അറിവോടെയാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുക്തഭാരതമെന്ന ആശയത്തിൽ കൈകോർത്ത സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും അന്തർധാരയുടെ തുടർക്കഥയാണ് വയനാട്ടിൽ അരങ്ങേറിയതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവികാരം എതിരായതോടെയാണ് മുഖ്യമന്ത്രിക്ക് ആക്രമണത്തെ തള്ളിപ്പറയേണ്ടിവന്നത്.

ഒരു കാര്യമില്ലാതെ രാഹുൽഗാന്ധിയെ അഞ്ചുനാൾ 50 മണിക്കൂർ ചോദ്യം ചെയ്തപ്പോൾ, സ്വർണ്ണക്കടത്തിൽ തെളിവുണ്ടായിട്ടും മുഖ്യമന്ത്രിയെ ഒരു മണിക്കൂർപോലും ചോദ്യം ചെയ്യാത്തതിന്റെ ഗുട്ടൻസ് ജനങ്ങൾക്ക് ബോദ്ധ്യമായി. രാഹുൽഗാന്ധിയെ വേട്ടയാടുന്നതിൽ ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽപ്പക്ഷികളാണ്.

ഇന്ത്യയിലുടനീളം വേരോട്ടമുള്ള കോൺഗ്രസിനെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും തൊലിപ്പുറത്തെ ചികിത്സകൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന് കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA