SignIn
Kerala Kaumudi Online
Friday, 26 April 2024 3.45 PM IST

അഗ്നിപഥ്: തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിക്കേണ്ട

agni

കൊല്ലം: അഗ്നിപഥിലേക്ക് അപേക്ഷ നൽകാനുള്ള ജമാഅത്ത് ഫെഡറേഷൻ ആഹ്വാനത്തെ തെറ്റായ രൂപത്തിൽ പ്രചരിപ്പിക്കുന്നത് ദുഷ്ടലാക്കോടെയാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.പി.മുഹമ്മദും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സൈനിക റിക്രൂട്ട്മെന്റിന് വ്യവസ്ഥാപിതമായ മാർഗങ്ങളും നിയമങ്ങളും ഉണ്ടായിരിക്കെ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിൽ ജനങ്ങൾക്ക് ആശങ്കയും ഉത്കണ്ഠയുമുണ്ട്. ഇക്കാരണത്താൽ വലിയൊരു വിഭാഗം ജനങ്ങൾ ഇതിലേക്ക് അപേക്ഷിക്കാതെ വിട്ടുനിൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഇതൊഴിവാക്കാനാണ് എല്ലാവരും അപേക്ഷിക്കണമെന്നും അതിനായി പ്രത്യേകം ബോധവത്കരണം നടത്തണമെന്നും അഭ്യർത്ഥിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.