കൊടുമൺ : അങ്ങാടിക്കൽ തെക്ക് കൊന്നക്കോട്ട് ഏലായിൽ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശാനുസരണം രണ്ടേക്കറോളം സ്ഥലത്താണ് പ്രവാസി മലയാളിയായ അനിൽ വാമദേവൻ മത്സ്യക്കൃഷി നടത്തിയത്. വീട്ടമ്മയായ സുലജാ അനിലാണ് മത്സ്യകൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. കടൽമത്സ്യം കുറവായ ഈ സീസണിൽ താരതമ്യേന വിലയും കുറവാണ്. ആവശ്യക്കാരും ഏറെയുണ്ട്. മുൻകൂട്ടി അറിയിക്കുന്നവർക്ക് ആവശ്യാനുസരണം മത്സ്യങ്ങളെ പിടിച്ചു നൽകും. അങ്ങാടിക്കൽ എസ്.എൻ.വി ഹൈസ്കൂളിനടുത്ത് കാവിൽപ്പടിയിലാണ് കൊന്നക്കോട്ട് ഏലാ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |