കോന്നി : രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിൽ നടന്ന അക്രമണത്തിൽ പ്രതിഷേധിച്ചും സ്വർണ്ണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് അതുമ്പുംകുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റോജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി രഞ്ചു.ആർ അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ പ്ലാവിളയിൽ, മോനിഷ് അതുമ്പുംകുളം, അനു സി.ഞള്ളൂർ, ജസിൻ ജോസ്, റജു ആന്റണി, ബിനു സജി ഇഞ്ചപ്പാറ, ആന്റണി മണ്ണീറ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |