വടകര: ബി.ഇ.എം ഹൈസ്കൂലെ 1988 എസ്.എസ്.എൽ.സി ബാച്ച് 'മധുരചൂരൽ' പൂർവ വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി. സ്കൂൾ ഹാളിൽ സഹപാഠികളും കുടുംബാംഗങ്ങളും ഒത്തുചേർന്ന ചടങ്ങിൽ പഴയകാല ഗുരുനാഥന്മാരെ ആദരിച്ചു. സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന വാട്ടർ പ്യൂരിഫയർ സ്കൂളിന് സമ്മാനിച്ചു. പ്രസിഡന്റ് വിനയരാജ് അദ്ധ്യക്ഷത വഹിച്ചു. ബിജു കരുണാലയം സ്വാഗതം പറഞ്ഞു. സെക്രട്ടറി ലജീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളും അവതരിപ്പിച്ചു. ഷംസു കല്ലിങ്കൽ, ഷമീറ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |